തിരുവനന്തപുരം: സ്കൂളുകളിലെ 967 കേന്ദ്രങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച മുതല്‍ കോവിഡ് വാക്സിന് നല്‍കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. 500ലധികം കുട്ടികളുള്ള സ്കൂളുകളാണ് വാക്സിനേഷന് കേന്ദ്രങ്ങള്‍. വാക്സിനേഷന് സൗകര്യം ഇല്ലാത്ത സ്കൂളുകളില്‍ തൊട്ടടുത്ത കേന്ദ്രങ്ങളിലൂടെ നല്‍കുന്നത് പരിഗണിക്കും.
ഒരുക്കം പൂര്ണമാക്കാന് സ്കൂളുകളില്‍ ചൊവ്വാഴ്ച പി.ടി.എ യോഗം ചേരും. തദ്ദേശ സ്ഥാപന, രാഷ്ട്രീയ കക്ഷി പ്രതിനിധികളെ പങ്കെടുപ്പിക്കും. അന്നുതന്നെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സൗകര്യം വിലയിരുത്തുകയും ചുമതല നല്‍കുകയും ചെയ്യും.8.14 ലക്ഷം കുട്ടികള്‍ വാക്സിന് അര്‍ഹരാണ്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ക്ക് വാക്സിന് നല്‍കൂവെന്നും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.
51 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയായി. 49 ശതമാനത്തിനാണ് ഇനി നല്‍കേണ്ടത്. സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സൗകര്യമൊരുക്കും. രജിസ്ട്രേഷനും വാക്സിനേഷനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് എടുത്തവര്‍ക്ക് നിരീക്ഷണത്തിനും പ്രത്യേകം മുറികള്‍ സജ്ജമാക്കും. അടിയന്തരഘട്ടത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കും. ഭിന്നശേഷി കുട്ടികള്‍ക്ക് വാക്സിനേഷന് വേണ്ടെങ്കില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കൈറ്റ് വിക്ടേഴ്സ് വഴി ദിവസവും വാക്സിന് സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം ശേഖരിക്കും. ജനുവരി 22, 23 തീയതികളില്‍ സ്കൂളുകള്‍ പി.ടി.എ പിന്തുണയോടെ ശുചീകരിക്കും. സ്കൂള്‍ തുറന്നപ്പോള്‍ കോവിഡ് മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയിരുന്നു. പിന്നീട് ഗൗരവം കുറഞ്ഞുവന്നു. മാര്‍ഗരേഖ കര്‍ശനമായി പാലിക്കുന്ന വിഷയവും പി.ടി.എ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനും ആരോഗ്യ മന്ത്രിയുമായുള്ള ആശയവിനിമയത്തിനും ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ബാബു തുടങ്ങിയവരും പങ്കെടുത്തു.