തിരുവനന്തപുരം: ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരതാണെന്ന് കണ്ടെത്തി. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശരത്തിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുകയാണ്. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പരിശോധനയില്‍ ശരത്തിന്റെ വീട്ടില്‍ നിന്നും സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ സൂര്യ ഹോട്ടൽ ഉടമയാണ് ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയർന്ന ഇയാളെ വിഐപിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്ത്. കേസില്‍ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ക്രൈം ബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത് ആണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്ബോഴാണ് അന്ന് അറസ്റ്റിലായത്.
ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത് ഹാജരായില്ല. അതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. നാളെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് വീട്ടില്‍ പരിശോധന നടക്കുന്നത്.
അതേസമയം, ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്ലാറ്റിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി. വൈകിട്ട് 3 30ന് ആരംഭിച്ച റെയ്ഡ് അഞ്ചര മണിക്കൂറോളം നീണ്ടുനിന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് അടക്കം കണ്ടെത്താനായിരുന്നില്ല.