കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case) സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് (Dileep) ഹൈക്കോടതിയിൽ. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി.
അന്വേഷണ സംഘത്തിന്റെ ഒത്താശയോടെ മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാനും വിചാരണ അട്ടിമറിക്കാനുമാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. അത് കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയാകും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയുകയും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കേസില്‍ 5 പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഫോണ്‍വിളി വിശദാംശങ്ങളുടെ ഒര്‍ജിനല്‍ രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.