ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ ആലപ്പുഴ മുന്‍സിപ്പല്‍ ഏരിയ പ്രസിഡന്റ് ഷെര്‍നാസ്(39)ആണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 19 ആയി. അതേസമയം, മുഖ്യപ്രതികള്‍ ഉള്‍പ്പടെ കൂടുതല്‍ പേര് ഇനിയും അറസ്റ്റിലാകാനുണ്ട്.