കൊച്ചി: പതിനഞ്ചുകാരിക്ക് മദ്യം നൽകി പീഡനത്തിനിരയാക്കിയ കേസിൽ 19കാരന്റെ ജാമ്യാപേക്ഷ തള്ളി. വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി അശ്വിൻ ജിക്സന്റെ ജാമ്യാപേക്ഷയാണ് എറണാകുളം പോക്സോ കോടതി തള്ളിയത്.
കഴിഞ്ഞ മാസമായിരുന്നു കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പ്രലോഭിപ്പിച്ച് മദ്യം നൽകി പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി പെൺകുട്ടിയെ നിരവധി തവണ ഇത്തരത്തിൽ പീഡിപ്പിച്ചതായാണ് വിവരം. പെൺകുട്ടിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മുളവുകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇപ്പോൾ വടക്കേക്കര പോലീസാണ് അന്വേഷണം നടത്തുന്നത്.