തിരുവനന്തപുരം: പ്രണയങ്ങൾ തകരുന്നതിൽ കാരണം പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ ഒരുങ്ങി പൊലീസ്. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കം വവിധ വകുപ്പുകളുമായി ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ തുടങ്ങിയതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് വ്യക്തമാക്കി.
മൊബൈൽ ഫോൺ വഴി പരിചയം സ്ഥാപിച്ച് പ്രണയത്തിലാകുന്നവർ പെട്ടെന്ന് പിൻമാറുന്നത് പല പെൺകുട്ടികളേയും ആത്മഹത്യകളിലേക്ക് തള്ളിവിട്ടത്. പെങ്ങമല, വിതുര പഞ്ചായത്തുകളിലായി 4 മാസത്തിനിടെ അഞ്ച് ചെൺകുട്ടികൾ ആത്മഹത്യ ചെയ്ത കാര്യം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്നാണ് വിവിധ വകുപ്പുകൾ അന്വേഷണം ആരംഭിച്ചത്.
റൂറൽ എസ് പി ദിവ്യ ഗോപിനാഥ് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ചെയ്തു. ഊരുകൂട്ടങ്ങളിൽ നിന്നും വിവരം ശേഖരിച്ചു. ഊരിന് പുറത്തു നിന്നും എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാർ ഉയർത്തുന്ന പരാതി. പട്ടിക ജാതി വകുപ്പിനെതിരെയും പരാതികൾ ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ഏകോപ്പിച്ച് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം എസ് പി വ്യക്തമാക്കി.