ലണ്ടന്‍: ഐപിഎൽ താരലേലത്തിൽ പങ്ക് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്ത്. ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.ഇതോടെ ആരാധകർ നിരാശാവുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട് ന്റെ പ്രതികരണം. 2018ലെ താരലേലത്തിൽ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമിൽ റൂട്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഐപിഎല്ലിൽ ഇനി വരാൻ പോകുന്ന സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. സമകാലിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. പക്ഷെ 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നായിരുന്നു റൂട്ടിന്‍റെ കണക്കുകൂട്ടല്‍. അതോടൊപ്പം ടി20 ലോകകപ്പ് സ്വപ്‌നങ്ങളും റൂട്ടിനുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ മോഹങ്ങള്‍ ലേലത്തിന് മുമ്പേ ഉപേക്ഷിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍.
ഐപിഎല്ലില്‍ കളിക്കാനുള്ള തന്‍റെ ആഗ്രഹം മുൻപ് റൂട്ട് പരസ്യമായി പറഞ്ഞിരുന്നു. ‘കരിയറിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമാകാനും അത് അനുഭവിച്ചറിയാനും ഇഷ്‌ടപ്പെടുന്നു’ എന്നായിരുന്നു അന്ന് റൂട്ട് വ്യക്തമാക്കിയത്.