പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപിയെ പ്രധാന വേഷത്തിൽ എത്തിച്ച് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോൾ ഇതാ പാപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗോകുൽ സുരേഷ്, സുരേഷ് ഗോപി അടക്കമുള്ള നിരവധി താരങ്ങൾ പോസ്റ്റർ ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. മോഷൻ പോസ്റ്റർ ഒരു മില്യണിലധികം കാഴ്ച്ചക്കാരായതിന് നന്ദി അറിയിച്ചാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്. കയ്യിൽ സിഗരറ്റുമായി മാസ്സ് പരിവേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെ ചിത്രത്തിൽ കാണാൻ സാധിക്കുന്നു.ചിത്രത്തിനായി ആരാധകർ ഒന്നടങ്കo കാത്തിരിക്കുകയാണ്.