ദുബൈ: ഹൈദരാബാദിലേക്ക് ദുബൈയില്‍നിന്ന് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനത്തിെന്റ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കിയ സംഭവത്തില്‍ യു.എ.ഇ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം ആരംഭിച്ചു.ഈമാസം ഒമ്പതിനാണ് ദുബൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട എമിറേറ്റ്സിെന്റ ഇ.കെ 524 വിമാനത്തിെന്റ ടേക്ക് ഓഫ് അവസാനനിമിഷം റദ്ദാക്കേണ്ടിവന്നത്.
പറന്നുയരാന്‍ വേഗതയില്‍ റണ്‍വേയില്‍ കുതിക്കുമ്പോഴാണ് ഹൈദരാബാദ് വിമാനത്തിെന്റ ടേക്ക് ഓഫ് റദ്ദാക്കിയത്.ആര്‍ക്കും പരിക്കില്ലാതെ സുരക്ഷിതമായി ഈ നടപടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. വന്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ വിമാനങ്ങളുടെ ടേക്ക് ഓഫ് അബോര്‍ട്ട് ചെയ്യേണ്ടിവരുന്നത്.
ഇന്ത്യയിലെ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും സംഭവത്തില്‍ വിശദീകരണം തേടിയതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം എമിറേറ്റ്സ് വിമാനക്കമ്പനി സ്ഥിരീകരിച്ചു. അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അതോറിറ്റി പുറത്തുവിട്ടിട്ടില്ല.