നഗരങ്ങളെ കുറിച്ചു ഓർക്കുമ്പോൾ നിറങ്ങളൊന്നും മനസ്സിലേക്ക് വന്നില്ലെങ്കിലും നിറങ്ങളില്ലാത്ത ലോകത്തെ കുറിച്ചും യാത്രകളും ചിന്തിക്കാനാവില്ല.സ്ഥിരക്കാഴ്ചകൾക്ക് അത്രക്ക് നിറക്കൂട്ടുകൾ ഇല്ലെങ്കിലും മഴവില്ലുകളുടെ കൂട്ടങ്ങൾ പോലുള്ള പല നഗരങ്ങളും വലിയ ഓർമ്മകൾ സമ്മാനിക്കും.
പ്രോസീഡ ദ്വീപ് ,ഇറ്റലി
നിറങ്ങളാല്‍ സമ്ബന്നമായ ലോകനഗരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇറ്റലിയിലെ പ്രൊസിഡ ദ്വീപ്. മിസെനോ മുനമ്ബിനും ഇഷ്യ ദ്വീപിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലില്‍ പോകുമ്ബോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വീടുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് പാസ്റ്റല്‍ നിറത്തിലുള്ള കെട്ടിടങ്ങള്‍ ഈ രീതിയില്‍ ചായം പൂശിയതെന്ന് പഴയ നാടോടിക്കഥകള്‍ സൂചിപ്പിക്കുന്നു.
നൈഹാവന്‍
ലോകമെമ്ബാടുമുള്ള കപ്പലുകളുള്ള ഒരു തിരക്കേറിയ വാണിജ്യ തുറമുഖമായിരുന്നു കോപ്പന്‍ഹേഗനിലെ നൈഹാവന്‍. ഇന്നിവിടം കളര്‍ഫുളായ വീടുകളാല്‍ സമ്ബന്നമാണ്. മഞ്ഞ, ഓറഞ്ച്, നീല നിറങ്ങളിലുള്ള വീടുകള്‍ ഇവിടുത്തെ ഭംഗി വര്‍ധിപ്പിക്കുന്നു . ഒരുകാലത്ത് നിരവധി കലാകാരന്മാരുടെ ആസ്ഥാനമായിരുന്ന ഈ വര്‍ണ്ണാഭമായ ജില്ല പ്രശസ്ത ഫെയറി-കഥ എഴുത്തുകാരനായ ഹാന്‍സ് ക്രിസ്റ്റെന്സന് ആന്‍ഡേഴ്സണിന്റെ വീടായിരുന്നു. നിലവില്‍ ഇവിടം മുഴുവനും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ചെഫ്ചൗവന്‍, മൊറോക്കോ
മൊറോക്കോയുടെ നീലമുത്ത് എന്ന് അറിയപ്പെടുന്ന ഷെഫ്ഷൗവീന്‍ ബ്ലൂ പേള്‍ എന്നാണ് അറിയപ്പെടുന്നത്. റിഫ് മലനിരകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. 1970 കളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ നഗരത്തില്‍ മുഴുവനും നീലനിറം അടിക്കണം എന്ന നിയമവും ഇവിടെ വന്നിട്ടുണ്ടായിരുന്നു.മൊറോക്കോയുടെ ആംസ്റ്റര്‍ഡാം എന്നും ഈ സ്ഥലം അറിയപ്പെടുന്നു.പല കഥകളും നഗരത്തിന്റെ നീലനിറവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.സ്പെയിനില്‍ നിന്നും ഇവിടേക്ക് പലായനം ചെയ്തെത്തിയ ജൂതന്മാരാണ് ഇവിടെ നീലനിറം നല്‍കിയതെന്നാണ്. ഈ പ്രദേശത്തെ കൊതുകിനെ തുരത്തുവാനാണ് നീലനിറമെന്നും ചിലര്‍ പറയുന്നു.
സെന്റ് ജോണ്‍സ്, ന്യൂ ഫൗണ്ട്ലാന്‍ഡ്, കാനഡ
സെന്റ് ജോണിന്റെ ഡൗണ്ടൗണ് ഏരിയയെ “ജെല്ലിബീന്‍ റോ” എന്ന് വിളിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ള വീടുകളുടെ ഒരു അവതരിപ്പിക്കുന്നതിനാല്‍ ഇത് പ്രത്യേകിച്ചും ഉചിതമാണ്.
ഇസമാൽ ,മെക്സിക്കോ
മൊറോക്കോയിലെ ഷെഫ്ഷൗവീന്‍ നഗരത്തിന്റെ മഞ്ഞനിറത്തിലുള്ള പതിപാപണ് മെക്സിക്കോയിലെ ഇസമാല്‍ നഗരം. ഇസമാല്‍ അതിന്റെ എല്ലാ കെട്ടിടങ്ങളും ഒരേ നിറത്തില്‍ പെയിന്റ് ചെയ്യുന്ന അതേ ശൈലിയാണ് സ്വീകരിക്കുന്നത്. ഇസമാലിലെ ഘടനകളുടെ കടുത്ത മഞ്ഞ നിറം കെട്ടിടങ്ങളുടെ വാസ്തുവിദ്യാ സ്വഭാവത്തെ ഊന്നിപ്പറയുന്നു.
ഹവാന
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ മറ്റൊരു മനോഹര ലോകനദരമാണ് ക്യൂബയിലെ ഹവാന.ചായം പൂശിയ കെട്ടിടങ്ങളുടെ ബാഹുല്യം മാത്രമല്ല, കെട്ടിടങ്ങള്‍ക്കൊപ്പം പാര്‍ക്ക് ചെയ്തിരിക്കുന്ന വര്‍ണ്ണാഭമായ വിന്റേജ് കാറുകളും ചേരുമ്ബോഴുള്ള നഗരത്തിന്റെ ഭംഗി വിവരണാതീതമാണ്.
ബുറാനോ ,ഇറ്റലി
വെനീസ് യാത്രകളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന സ്ഥലമാണ് ബുറാനോ.വാപോറെറ്റോ 12-ലെ 45 മിനിറ്റ് യാത്രയുടെ അവസാനം, മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള തിളക്കമുള്ള ചായം പൂശിയ ചെറിയ വീടുകള്‍ നിറഞ്ഞ ഈ ചെറിയ ദ്വീപ് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് നല്‍കുന്നത്. സഞ്ചാരികളുടെ പട്ടികയിലേക്ക് ഇന്നിവിടം കയറിവരുന്നുണ്ട്.