തിരുവനന്തപുരം: ഡോ. എം.കെ പ്രസാദ് മാഷിന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആദരാഞ്ജലി അർപ്പിച്ചു. സൈലൻ്റ് വാലിയെ സംരക്ഷിക്കുന്നതിലും പശ്ചിമഘട്ടത്തിൻ്റെയാകെ സംരക്ഷണം പ്രധാന അജണ്ടയാക്കുന്നതിലും നിസ്തുല സേവനം കാഴ്ചവെച്ച വ്യക്തിയായിരുന്നു ഡോ.എം.കെ.പ്രസാദ് . നിരന്തരമായ പഠനം, വായന, എഴുത്ത് എന്നിവയിലൂടെയും പരിസ്ഥിതി സമരങ്ങളുടെ മുൻനിരയിൽ നിന്നും അദ്ദേഹം പരിസ്ഥിതി പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായി. നല്ലൊരു അധ്യാപകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര പരിസ്ഥിതി പഠനങ്ങളിൽ തലമുറകളെ സ്വാധീനിക്കാനും. പ്രകൃതിക്കും മണ്ണിനും മനുഷ്യനും വേണ്ടി ജീവിക്കാനും. പ്രസാദ് മാഷിന് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൻ്റെ പ്രകൃതിക്കുവേണ്ടി അങ്ങു നടത്തിയ പോരാട്ടങ്ങൾ എന്നും കൃതജ്ഞതയോടെ ഞങ്ങൾ ഓർമ്മിക്കും. ഏറ്റവും ആദരണീയനായ ഡോ.എം.കെ പ്രസാദിന് ആദരാഞ്ജലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.