കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എം കെ പ്രസാദ് അന്തരിച്ചു. 90 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ എറണാകുളത്തെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനാണ്. കോഴിക്കോട് സർവകലാശാല മുൻ പ്രൊ വൈസ് ചാന്‍സലറാണ്. മഹാരാജാസ് കോളജ് പ്രിൻസിപ്പലായും പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും പ്രകൃതിസ്നേഹിയുമാണ്. സേവ് സൈലന്‍റ് വാലി ക്യാമ്പെയിന്‍റെ മുൻനിരയിൽ പ്രവർത്തിച്ചു.