ഓണ്‍ലൈന്‍ പരസ്യ വിപണിയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി നിയമവിരുദ്ധമായ ഇടപാടിന് അംഗീകാരം നല്കുന്നതില് ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും മുന്‍നിര മേധാവികള്‍ നേരിട്ട് പങ്കെടുത്തുവെന്ന് ആരോപണം ഉയരുന്നു.വര്‍ഷങ്ങളോളം പരസ്യദാതാക്കളെയും പ്രസാധകരെയും ഗൂഗിള്‍ കബളിപ്പിച്ചുവെന്നാണ് കേസ്. കമ്പനിയുടെ നടപടികളില്‍ ചില രഹസ്യ പരിപാടികള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍, ചില കമ്പനികളുടെ വില്‍പ്പന കുറവാണ്. അത് കൊണ്ട് തന്നെ പരസ്യദാതാക്കള്‍ക്ക് പരസ്യത്തിന് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു.ഇത് ഗൂഗിളിന് നേരിട്ട് ഗുണം ചെയ്തു.
അമേരിക്കയിലെ ദി വാള് സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കമ്പനി ഓണ്‍ലൈന്‍ പരസ്യ വില്‍പ്പനയില്‍ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിക്കുന്നു.ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ കമ്പനിക്കുള്ളിലെ ചില രേഖകളും റിപ്പോര്‍ട്ടില്‍ പുറത്തുവന്നിട്ടുണ്ട്. ഇത് കമ്പനിയുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായിച്ചതായി ഗൂഗിളിന്റെ ചില ജീവനക്കാര്‍ തമ്മില്‍ സംസാരമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
പ്രസാധകര് കാണുന്ന വിലയും പരസ്യദാതാക്കള്‍ നല്കുന്ന പണവും തമ്മില്‍ വ്യത്യാസമുണ്ട്. വിലകളിലെ ഈ വ്യത്യാസത്തില്‍ നിന്ന് ഗൂഗിള്‍ നേരിട്ട് പ്രയോജനം നേടുന്നു. ഇതുകൂടാതെ, ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന പണം ഭാവിയില്‍ വില വര്‍ധിപ്പിക്കാനും വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനും ഗൂഗിള്‍ ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.