തൊടുപുഴ: ധീരജ് വധക്കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേത് കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്തതില്‍ പങ്കുളളതായി സംശയമുണ്ടെന്നും എംഎം മണി പറഞ്ഞു.
കൊലപാതകം നടത്തിയിട്ട് അതിനെ ന്യായീകരിക്കുന്നത് കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ ഭാഗമാണ്. ഗുണ്ടാ നേതാവിനെപ്പോലെയാണ് സുധാകരന്റെ പ്രതികരണമെന്നും വരും കാലങ്ങളിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന അക്രമത്തിന്റെ തുടക്കമാണ് ധീരജിന്റെ കൊലപാതകം. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു.