കോഴിക്കോട്; കോഴിക്കോട് ഒമിക്രോൺ സാമൂഹ്യവ്യാപനം നടന്നതായി ആരോഗ്യ വിദഗ്‌ധന്‍ ഡോ. എ.എസ് അനൂപ് കുമാര്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ 40 കോവിഡ് ബാധിതരില്‍ 38 പേർക്ക് ഒമിക്രോൺ ബാധ കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിയവരുമായി സമ്പർക്കമില്ലാത്തവരിലാണ് ഒമിക്രോൺ കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തില്‍ എത്താന്‍ അധിക സമയം വേണ്ടിവരില്ലെന്നും ഡോ.അനൂപ് കുമാര്‍ പറഞ്ഞു.
പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളാണ് ഒമിക്രോണിനുള്ളത്. കോവിഡ് പോസിറ്റീവായവരില്‍ ജനിതകശ്രേണീ പരിശോധന നടത്തിയപ്പോഴാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ നിലവില്‍ കൂടാന്‍ ഒമിക്രോണ്‍ കാരണമായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.