റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് മുതല്‍ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും വിപുലമായ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് ബാധിക്കുവാന്‍ ഉയര്‍ന്ന സാധ്യതയുള്ളവരില്‍ അഞ്ച് മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ ആദ്യഘട്ടം നല്‍കുവാനുള്ള എല്ലാ സജജീകരണങ്ങളും പൂര്‍ത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രൈമറി, നഴ്സറി ഘട്ടങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്.