തിരുവനന്തപുരം: അധികാരം നില നിറുത്തുന്നതിനായി കോടിയേരിയും സി.പി.എമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സി.പി.എം ദേശീയ നേതൃത്വം തയ്യാറാവണം.ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സി.പി.എം മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗീയത ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സി.പി.എം. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന്‍ ചോദിച്ചു.
യജമാനന്‍ അമേരിക്കക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞുപോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാകില്ലെന്നും ആര്‍.എസ്.എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവയായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സി.പി.എം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
സില്‍വര്‍ ലൈന്‍ വിശദ പദ്ധതി രേഖ (ഡിപിആര്‍) പ്രതീക്ഷിച്ചതിനെക്കാള്‍ പതിന്മടങ്ങ് അപകടകാരിയാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. അപകടം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാലമത്രയും ഡിപിആര്‍ രഹസ്യമായി സൂക്ഷിച്ചത്. പദ്ധതിയുടെ ചെലവു കുറച്ചു കാണിക്കാന്‍ ഡിപിആറില്‍ ധാരാളം തിരിമറി കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് സി.പിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിനെതിരെ കോടിയേരി പുതിയ വിമര്‍ശനമുയര്‍ത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നും കോടിയേരി വിമര്‍ശനം ഉയര്‍ത്തിയിരുന്നു കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചിരുന്നു.