പാലക്കാട്: അടിത്തറയുള്ള പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് എൻ.സി.പി നിയമസഭാ കക്ഷി നേതാവ് തോമസ് കെ തോമസ് എം.എൽ.എ.
പാലാക്കാട് മുണ്ടൂരിൽ ജില്ലാ നേതൃക്യാമ്പിന്‍റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഒരുപാട് പേർ എൻസിപിയിലോട്ട് വരുന്നുണ്ട്. അതൊരു നല്ല കാര്യമാണ്. അത് നമുക്കൊരു ഒരു അടിത്തറ ഉള്ളത് കൊണ്ടാണ്. പാർട്ടിക്ക് ഒരു അടിത്തറ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ ആണല്ലോ പലരെയുംആകർഷിക്കുന്നത്. അല്ലാതെ ആരും ആരെയും ആകർഷിക്കുന്നില്ല. അപ്പോള്‍ അങ്ങനെ വരുന്നവരെ ഉൾക്കൊള്ളുവാനുള്ള മനസ്സ് വേണമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം ക്യാമ്പുകൾ കൊണ്ട് നമ്മൾ പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.