കൊച്ചി: 22കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇടുക്കി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി സേനാപതി സ്വദേശി കണ്ടത്തിൽ വീട്ടിൽ ലിന്റോ സ്റ്റീഫനെതിരെയാണ് (24 ) എറണാകുളം സെൻട്രൽ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.
2019 മുതൽ കഴിഞ്ഞ മാസം വരെ പ്രതി യുവതിയെ വിവാഹ വാഗ്ദാനം നൽകി പല ലോഡ്ജുകളിലും കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നു. യുവതിയെ വിശ്വസിപ്പിക്കാനായി പ്രതി പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിരുന്നു. എന്നാൽ കല്യാണം രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായെങ്കിലും വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറുകയാണ് ഉണ്ടായത്.
തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഡിഗ്രി പഠന സമയത്താണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. യുവതിയുടെ പരാതിയിൽ കേസ്സെടുത്ത എറണാകുളം സെൻട്രൽ പോലീസ് പ്രതിക്കായി വല വിരിച്ചിരിക്കുകയാണ്.എറണാകുളം സെൻട്രൽ സി ഐ വിജയശങ്കറാണ് കേസന്വേഷണം നടത്തുന്നത്.