തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു.
ഈ മാസം 21 മുതല്‍ 23 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറക്കുമെന്നും ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് പറഞ്ഞു. 23-ലെ പൊതുസമ്മേളനം ഒഴിവാക്കുകയാണ്. പകരം ഓണ്‍ലൈനില്‍ പൊതുസമ്മേളനം നടക്കും.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മറ്റ് പരിപാടികളില്‍ മാറ്റമില്ല. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള പരിപാടികളാണ് സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.