മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,087 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച 755 പേര്‍ക്കും വെള്ളിയാഴ്ച 605 പേര്‍ക്കും ശനിയാഴ്ച 727 പേര്‍ക്കുമാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 720 പേര്‍ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് പുതിയതായി മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 3,12,425 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,02,178 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,122 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 97.1 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആകെ 88 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.