ബംഗളൂരു: കോണ്‍ഗ്രസിന്റെ പദയാത്രക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 55 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കോലാര്‍, കെ.ജി.എഫ്, ചിക്കബെല്ലാപൂർ എന്നിവിടങ്ങളില്‍നിന്ന് പദയാത്രക്കായി ഡെപ്യൂട്ടേഷനില്‍ പോയ പൊലീസുകാര്‍ക്കാണ് കോവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചില പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് ചികിത്സ നല്‍കാനും ഐസൊലേഷനുവേണ്ടി പ്രത്യേക സൗകര്യമൊരുക്കാനും ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ റേഞ്ച് ഐ.ജി പി.എം. ചന്ദ്രശേഖര്‍ വ്യക്തമാക്കി. പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.