ലഖ്‌നൗ: കോവിഡ് വ്യാപനം മൂലം അടച്ചിട്ട സ്‌കൂളുകൾ വേഗത്തിൽ തുറക്കേണ്ടതില്ലെന്ന് യുപി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 23 വരെ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു. ജനുവരി അഞ്ചിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 16 വരെയായിരുന്നു അടച്ചിടൽ.
11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ക്ലാസുകൾ നടക്കും. 15-18 വയസ്സുള്ള വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി 30 വരെ തെലങ്കാനയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കുകയും ചെയ്തു.