ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് തന്നെ വളരെ ദോഷകരമാണെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമർശിക്കുകയും ചെയ്തു. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. 347,396 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം ചെയ്തിരിക്കുന്നത്.
ബിജെപിയുടെ വിദ്വേഷം രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുകയും ചെയ്തു. സാമൂഹിക സമാധാനമില്ലാതെ ആഭ്യന്തര വിദേശ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അതിനാല്‍ വിദ്വേഷത്തില്‍ മുങ്ങിയ രാഷ്ട്രീയ അന്തരീക്ഷത്തെ എതിരിടാന്‍ ജനങ്ങള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.