മലപ്പുറം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍ ഡിപിആര്‍ അതേപടി മുറുകേ പിടിക്കില്ലെന്നും വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നപ്പോള്‍ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മലപ്പുറത്ത് നടന്ന യോഗത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ജനസൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ റയിൽ തന്നെ അക്കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. സിൽവർലൈൻ സമ്പൂർണ പദ്ധതിരേഖ (ഡി.പി.ആർ) കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. നിർമാണകാലത്ത് പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാനും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതോടെ ഇത് ഒഴിവാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആഗോള എഞ്ചിനീയറിങ് കൺസൽറ്റൻസി സ്ഥാപനമായ പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് ഡിപിആർ തയാറാക്കിയത്. ആഗോള എഞ്ചിനീയറിങ് കൺസൽറ്റൻസി സ്ഥാപനമായ പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് ഡിപിആർ തയാറാക്കിയത്. പദ്ധതിക്ക് 1383 ഹെക്ടർ ഭൂമി വേണം. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയാണ്.
1198 ഹെക്ടർ സ്വകാര്യഭൂമിയും. അടുത്ത 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ മുന്നിൽ കാണുന്ന സിൽവർ ലൈൻ പാത തിരുവനന്തപുരം-കാസർകോട് യാത്ര സമയം നാല് മണിക്കൂറായി കുറയ്ക്കും. നിലവിൽ 10-12 മണിക്കൂറാണ് യാത്രക്ക് വേണ്ടത്. 529.540 കിലോമീറ്റർ പാതയിൽ മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ട്രെയിനിൻ്റെ വേഗം. 2025-26ൽ പദ്ധതി യാഥാർഥ്യമാകും.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. രഹസ്യ രേഖയെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് പഠിക്കാന്‍ യുഡിഎഫ് പ്രത്യേക സമിതിയെ നിയോഗിക്കാനാണ് തീരുമാനം.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കെ-റെയിലിൻ്റെ വിശദമായ രേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവട്ടത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎഎല്‍എ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതിന് ലഭിച്ച മറുപടിയില്‍ പക്ഷേ ഡിപിആര്‍ വിവരങ്ങള്‍ ഇല്ലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്സൈറ്റിലുള്‍പ്പെടെ ഡിപിആര്‍ പുറത്തുവിട്ടത്.