ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള് ടെലിവിഷനുകള്‍ കൂടാതെ മറ്റു ഉത്പന്നങ്ങള്‍ ഓഫറുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഐസിഐസിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാകുന്നതാണ് .ജനുവരി 17 മുതല്‍ ജനുവരി 22 വരെയാണ് ഉപഭോക്താക്കള്‍ക്ക് ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ലഭ്യമാകുന്നത് .ജനുവരി 16 നു പ്ലസ് മെമ്ബറുകള്ക്ക് ലഭിക്കുന്നതാണ്.
6.5 ഇഞ്ചിന്റെ എച്ഡി പ്ലസ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ Corning Gorilla 3 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്എക്സിനോസ് 850 ലാണ് പ്രവര്‍ത്തനം നടക്കുന്നത്.അതുപോലെ തന്നെ സാംസങ് ഗാലക്സി F12 സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ലാണ് പ്രവര്‍ത്തിക്കുന്നത് .
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയിരുന്നു .കൂടാതെ മൈക്രോ എസ് ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് പിന് ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത്.
48 മെഗാപിക്സല്‍ മെയിന്‍ ക്യാമറകള്‍ + 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ലെന്‍സുകള്‍ + 2 മെഗാപിക്സല്‍ മാക്രോ + 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്.8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്കിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6,000mAhന്റെ ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത്.