ഓരോ ദിവസവും, ഏകദേശം 36,000 യൂണിറ്റ് ചുവന്ന രക്താണുക്കള്‍ ആവശ്യമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.രക്തം സ്വീകരിക്കുന്നവരുമായി ബന്ധപ്പെട്ട് രക്തം ദാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഒരു രക്തം ദാനം ചെയ്താല്‍ മൂന്ന് രോഗികളെ വരെ സഹായിക്കാനാകും. എന്നാല്‍ രക്തം ദാനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തദാനം വളരെ പ്രധാനപ്പെട്ടതാണ്. രക്തം നല്‍കുന്നതിന്റെ ഫലമായി നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
സിക്കിള്‍ സെല്‍ രോഗങ്ങളോ അര്‍ബുദമോ ഉള്ള രോഗികള്‍ക്ക് അവരുടെ ചികിത്സയിലുടനീളം രക്തം ആവശ്യമാണ്, ഒരു വാഹനാപകടത്തിന് ഇരയായ ഒരാള്‍ക്ക് 100 പൈന്റ് രക്തം വരെ ആവശ്യമായി വന്നേക്കാം. ഇത് കൂടാതെ രക്തം സ്വന്തമായി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തവരില്‍ അവര്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി രക്തദാതാക്കളെ ആശ്രയിക്കുന്നു. രക്തം ദാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അത് ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പലര്‍ക്കും അറിയാന്‍ സാധിക്കുകയില്ല. പതിവായി രക്തം ദാനം ചെയ്താല്‍ അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ജിജ്ഞാസയുണ്ട്. എന്തായാലും, ചില ഗുണങ്ങളില്‍ ആശ്ചര്യപ്പെടാനും സാധ്യതയുണ്ട്.
ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് രക്തദാനത്തെ കണക്കാക്കാം.ദാനത്തിന് മുൻപ് പള്‍സ്, രക്തസമ്മര്‍ദ്ദം, ശരീര താപനില, ഹീമോഗ്ലോബിന്‍ എന്നിവയും മറ്റും പരിശോധിക്കും. രക്തത്തില്‍ ഇരുമ്പിന്റെ അംശം വളരെ കുറവാണെങ്കില്‍, രക്തം ദാനം ചെയ്യുന്നതിന് വേണ്ടി എടുക്കില്ല. ഇത് കൂടാതെ മറ്റേതെങ്കിലും രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ എന്തെങ്കിലും അസാധാരണമായി തോന്നിയാല്‍ അവര്‍ നിങ്ങളെ അറിയിക്കും. നിങ്ങളുടെ രക്തത്തിന്റെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിക്കുന്നത് ഒരു ആരോഗ്യ പ്രശ്നം ജീവന് ഭീഷണിയാകുന്നതിന് മുമ്പ് കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗമാണ്.