ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,71,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. കഴിഞ്ഞദിവസത്തേതിനാക്കാള്‍ രണ്ടായിരത്തിലധികമാണ് രോഗികളുടെ വര്‍ധനയാണ് ഉണ്ടായത്.
1,38,331 പേര്‍ രോഗുമുക്തി നേടി. രാജ്യത്ത് വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,50,377 ആയി. ടിപിആര്‍ നിരക്ക് 16.28 ആണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഈ മാസം 9 മുതൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗൺ സർക്കാർ ഏർപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. അവശ്യസർവീസുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി.