ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് സൈനികനായ മകന് മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
എഴുപതു വയസുകാരിയായ ശാരദയെയാണ് അവധിക്കു നാട്ടിലെത്തിയ മകന് സുബോധ് മദ്യപിച്ചെത്തി മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം എല്ലാവരിലും എത്തിശേഷം ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.