ഹൈദരാബാദ്: 50 കോടിയുടെ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പൊലീസ് പിടികൂടി.ഡല്‍ഹി സ്വദേശികളായ നവീന്‍ ഭട്ട്, മോഹിത്, മോനു, ഹൈദരാബാദുകാരായ നാഗരാജു, ശ്രാവണ്‍ കുമാര്‍, പവന്, ശ്രീനിവാസ റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.
വെബ്സൈറ്റുകളിലൂടെ ഇ-കോമേഴ്സ് സേവനങ്ങള്‍ നല്‍കുമെന്ന് തെറ്റിദ്ധരിപ്പിച്ചും ,പേയ്മെന്റ് ഗേറ്റ്വേകളില് കൃത്രിമം നടത്തിയുമാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് ഇവര്‍ ബന്ധപ്പെട്ടത്. ചിലരോട് ഇ-കോമേഴ്സ് കമ്ബനികള്‍ക്ക് സാങ്കേതിക സഹായം നല്കുന്നവരാണെന്നുപറഞ്ഞ് ഫോണിലും ബന്ധപ്പെട്ടു.
വ്യാജ വെബ്സൈറ്റുകളും ടോള്‍ ഫ്രീ നമ്പറും ഉണ്ടാക്കി തന്ത്രപൂര്‍വം വിവരം ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മിച്ചാണ് തട്ടിപ്പ്.ഇതിനായി ഡല്‍ഹി, ഗാസിയാബാദ്, മൊഹാലി എന്നിവിടങ്ങളില്‍ കാള്‍ സെന്ററുകളും സ്ഥാപിച്ചു.യു.കെ, സിംഗപ്പൂര്‍, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് തട്ടിപ്പിനിരയായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയില്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.