ചെന്നൈ: കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം കടുത്ത നടപടിയുണ്ടാകും. ജനുവരി 9 മുതൽ സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു.
നിയന്ത്രണങ്ങളുടെ ഭാഗമായി, റെസ്റ്റോറന്റുകൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങൾ മാത്രമേ അനുവാദമുള്ളൂ. അവശ്യ സേവന തൊഴിലാളികൾക്ക് ജോലി തുടരാൻ അനുവാദമുണ്ട്. പൊങ്കലിനോട് അനുബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച ലോക്ക്ഡൗൺ ഉണ്ടെങ്കിലും വിവാഹം ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ട്.
100 പേർക്ക് മാത്രമേ അനുവാദമുള്ളൂ. സ്‌കൂളുകൾ, കിന്റർഗാർഡൻ, കോച്ചിംഗ് സെന്ററുകൾ തുടങ്ങിയവ ഭാഗീകമായി അടച്ചുപൂട്ടുന്നതും പൊതുഗതാഗത്തിനുള്ള നിയന്ത്രണം ഉൾപ്പെടെ മറ്റ് കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി. ജനത്തിരക്ക് തടയാൻ ജനുവരി 14 മുതൽ 18 വരെ എല്ലാ ആരാധനാലയങ്ങളും സംസ്ഥാനത്തുടനീളം അടച്ചിട്ടിരിക്കുകയാണ്. അതേസമയം തമിഴ്‌നാട്ടിൽ ഇന്നലെ 23,989 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 15.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.