മുംബൈ: മഹാരാഷ്ട്രയില്‍ 4 മണിക്കൂറിനിടെ 42,462 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 125 പേർകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1730 ആയി.
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. 23,989 പേർക്കുകൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. 15.3% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ചെന്നൈയിൽ 28.6% ആണ് ടിപിആർ. 1,31,007 ആക്ടീവ് രോഗികൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. 11 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ ആകെ കൊവിഡ് മരണം 36,967 ആയി. തമിഴ്‌നാട്ടിൽ ഇതുവരെ 241 പേരിൽ ഒമിക്രോൺ വകഭേഭം കണ്ടെത്തി. ഇന്ന് പുതിയ ഒമിക്രോൺ രോഗികളില്ല. 10,988 പേർക്ക് ഇന്ന് രോഗം ഭേദമായി.
അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടരലക്ഷത്തിന് മുകളിൽ തുടരുന്നു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒമിക്രോൺ കേസുകളുടെ എണ്ണം ആറായിരം കടന്നു.