ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ന് 20,718 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ടിപിആർ ഇപ്പോഴും രാജ്യത്ത് തലസ്ഥാനത്ത് ഉയർന്ന് തന്നെയാണ്. ഇന്ന് 30.64 ശതമാനമാണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രാജ്യതലസ്ഥാനത്ത് 30 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 25,335 ആയി. വെള്ളിയാഴ്ച 24,383 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്.