ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് 2014 ലെ ബോക്സിങ് താരം ‘മേരികോം ‘ ൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ ചെയ്തത്.ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മേരികോമിൻറെ രൂപ സാദൃശ്യത്തോടെ സിനിമയിൽ കാണിക്കാനോ പ്രേഷകരിലെത്താനോ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല,അതുകൊണ്ട് തന്നെ ഒരുപാട് വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു.
ഇപ്പോൾ താരം അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക .’മേരികോമാവാൻ താൻ അനുയോജ്യമല്ലായിരുന്നുവെന്നും ,രാജ്യത്തൊട്ടാകെ ജനങ്ങൾക്ക് പ്രചോദനമായി ജീവിച്ചിരുന്ന പ്രതിഭയായ മേരികോമാവാൻ തനിക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നുവെന്നും നടി പറയുന്നുണ്ട്.
ഇന്ത്യയിലെ വടക്ക്-കിഴക്ക് ഭാഗത്തു നിന്നാണ് മേരി കോം വരുന്നത്.അവിടെ നിന്നുമുള്ള ഒരു നായികയെ തന്നെയായിരുന്നു ചിത്രത്തിന് ആവശ്യമായി വേണ്ടതും.സംവിധായകൻ തന്റടുത് ചെയ്യാനായി ആവശ്യപ്പെട്ടപ്പോൾ അത്രയും നല്ലൊരു വേഷം ഒഴിവാക്കാൻ തനിക്കും മനസ്സ് വന്നില്ലായെന്നും ഇപ്പോഴും ആ പ്രതിഭയ്ക്ക് ചേർന്നതല്ല താനെന്നുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും’ താരം വ്യക്തമാക്കി.
അഞ്ചു മാസത്തോളം നീണ്ട പരിശീലനമായിരുന്നു ചിത്രത്തിന് വേണ്ടി ചെയ്തത്.ശേഷം മേരിയുടെ കുടുംബത്തെ പോയി കാണുകയും ചെയ്തിരുന്നു.ഒരു കായിക താരത്തിൻറെ രൂപത്തിലേക്ക് പെട്ടെന്നെത്താൻ അത്ര എളുപ്പമല്ലെന്നും പ്രിയങ്ക വിശദീകരിക്കുന്നുണ്ട്.മേരി കോം തനിക്ക് നല്ലൊരു പാഠമായി എന്നും നടി കൂട്ടിച്ചേർത്തു.