കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിട്ടാലും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷൾക്ക് മാറ്റമില്ലെന്ന് മന്ത്രി പി ശിവൻകുട്ടി വ്യക്തമാക്കി.എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നേരത്തെ നിശ്ചയിച്ച കാര്യമാണ്.പരീക്ഷ മുന്നെ നിശ്ചയിച്ച പ്രകാരം നടക്കുന്നതാണ്.തിങ്കളാഴ്ച ഉന്നത തലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
10,11 12 ക്ലാസ്സുകൾക്കുള്ള മാർഗ്ഗ രേഖ പുതുക്കും,ഒപ്പം എസ്എസ്എൽസി പാഠഭാഗങ്ങൾ ഫെബ്രുവരി ആദ്യവും, പ്ലസ്ടു പാഠ ഭാഗങ്ങൾ ഫെബ്രുവരി അവസാനത്തോടെയും പൂർത്തിയാകുമെന്നുമാണ് തീരുമാനം.നിർത്തിവച്ച ക്ലാസുകളായ ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികളുടെ ഓൺലൈൻ പഠന ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.
സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമല്ലെങ്കിലും കുട്ടികളുടെ കാര്യത്തിൽ സർക്കാറൊരു പരീക്ഷണത്തിന് നിൽക്കാനാവില്ല.അതുകൊണ്ടാണ് സ്കൂളുകൾ അടക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.ഇത് എയ്‌ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ വിഭാഗങ്ങൾക്കും ബാധകമായിരിക്കും.