ന്യൂഡല്‍ഹി: ഡല്‍ഹി കനത്ത മൂടല്‍മഞ്ഞില്‍ രാജ്യ തലസ്ഥാനം. മഞ്ഞുവീഴ്ചയും തണുപ്പും കാരണം ജനത്തിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയെന്ന് റിപ്പോര്‍ട്ട്.ഡല്‍ഹിയില്‍ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്.അടുത്ത നാല് ദിവസത്തേക്ക് ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കന്‍ യു പി, പഞ്ചാബ്, വടക്കന്‍ രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച തുടരുന്നതും മൂടല്‍മഞ്ഞിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.