കോവിഡ് 19 പരത്തുന്ന സാഴ്സ് കോവ് 2 വൈറസിന് വായുവിലൂടെ കടന്ന് അണുബാധയുണ്ടാക്കാനുള്ള ശേഷി 20 മിനിറ്റിനുള്ളില്‍ നഷ്‌ടപ്പെടുമെന്ന് പഠനം വ്യക്തമാക്കുന്നു.വൈറസ് പടരുന്ന വഴികളും ഇത് തടയാനുള്ള മാര്‍ഗ്ഗവും കണ്ടെത്താന്‍ നടത്തിയ പഠനം വൈറസ് വായുവിലൂടെ വ്യാപിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും തിരിച്ചറിയാന്‍ ശ്രമിച്ചു.
ആദ്യത്തെ അഞ്ച് മിനിറ്റില്‍ തന്നെ വായുവിലൂടെ വൈറസ് പടരാനുള്ള ശേഷി വലിയ തോതില്‍ കുറയുമെന്നും 20 മിനിറ്റിനുള്ളില്‍ ഇത് 10 ശതമാനമായി കുറയുമെന്നും പഠനത്തില്‍ കണ്ടെത്തി.ആദ്യത്തെ അഞ്ച് മിനിറ്റാണ് വായുവിലൂടെ വൈറസ് ബാധ പടരാന്‍ ഏറ്റവുമധികം സാധ്യതയെന്നും പഠനത്തില്‍ പറയുന്നു.
ഏറ്റവും അടുത്തിടപഴകുമ്പോഴും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇടപഴകുമ്പോഴുമാണ് വൈറസ് പടരാന്‍ കൂടുതല്‍ സാധ്യത ഉണ്ട് ,അത് കൊണ്ട് തന്നെ കൃത്യമായി മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യുക തന്നെയാണ് വാക്‌സിനേഷന് പുറമെ കോവിഡിനെ തടയാനുള്ള മറ്റ് മാർഗ്ഗങ്ങൾ എന്നാണ് പഠനം പറയുന്നത്.