തിരുവനന്തപുരം : സംസ്ഥാനത്ത് 16,338 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാംപിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയ 179 മരണങ്ങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ: തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567 .തൃശൂര്‍ 1389. കോട്ടയം 11033 കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462 ,കാസർകോട് 371, വയനാട് 240.