ഒപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നു. ഓപ്പോ എ16കെ ഫോണുകളാണ് പുതിയ പതിപ്പ്. ബഡ്ജറ്റ് റെയ്ഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഈ സ്മാര്‍ട്ട് ഫോണുകളുടെ വില വരുന്നത് 10000 രൂപ റെയ്ഞ്ചില്‍ ആണ് .
ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.52 ഇഞ്ചിന്റെ HD പ്ലസ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,600×720 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 60Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്.
മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് ഇതിന്റെ മെമ്മറി 256 ജിബിവരെ വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഒക്ട -കോർ മീഡിയ ടെക്ക് ഹെലിയോ G35 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് ആൻഡ്രോയിഡ് 11ലാണ് .
13 മെഗാപിക്സലിന്റെ പിന് ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4,230mAhന്റെ ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത് .വില നോക്കുകയാണെങ്കില്‍ ഈ ഫോണുകളുടെ ഇന്ത്യന്‍ വിപണിയിലെ വില വരുന്നത് 10490 രൂപയാണ്.