കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല (Mahatma Gandhi University) നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തൈപ്പൊങ്കൽ പ്രാദേശിക അവധി ജനുവരി 15ൽ നിന്നും 14 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.
പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ആരോഗ്യ സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. 15 നാണ് പരീക്ഷകൾ നടത്തുക.