വിജയിയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘മാസ്റ്റര്‍’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി.
കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ആയ ‘മാസ്റ്റർ’ കേരളത്തിലും വൻ തരംഗമായിരുന്നു സൃഷ്ടിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്. ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായി.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FVijaySethupathi.Official%2Fvideos%2F1671960166484742%2F&show_text=0&width=560
സിനിമയിലെ ക്ലൈമാക്സ് ഫൈറ്റിൽ നിന്നുള്ള വീഡിയോയാണ് സേതുപതി പങ്കുവച്ചിരിക്കുന്നത്. വിജയ് വളരെ കൂളായി ലൊക്കേഷനിൽ നിൽക്കുന്നത് വീഡിയോയിൽ കാണാനാകും. നിരവധി പേരാണ് വീഡിയോ ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്.
മാസ്റ്ററിലെ ‘വാത്തി കമിംഗ്’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു സംഗീത സംവിധാനം. ഗാന ബാലചന്ദര്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനയും അനിരുദ്ധും ചേര്‍ന്നാണ് പാടിയിരിക്കുന്നതും. റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടി കളക്ഷന്‍ പിന്നിട്ട ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു.