വാളയാര്‍ കേസില്‍ വ്യാജമൊഴി നല്കാന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ.രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നല്കാന് ഡി.വൈ.എസ്.പിയായിരുന്ന സോജന് നിര്‍ബന്ധിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.ഈ വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥര്‍ തള്ളികളഞ്ഞെന്നും അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടി മരിച്ച് അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുതിയ വെളിപെടുത്തല്‍.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐ തള്ളിയത്. എന്നാല്‍ ഇളയ പെണ്‍കുട്ടിയെ കൊലപെടുത്തിയതാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.
നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സമരം തുടരനാണ് സമര സമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണ പരിശോധന നടത്തണമെന്നും സമരക്കാര്‍ ആവശ്യപെട്ടു.2017 ജനുവരി 13 നാണ് ആദ്യ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.