സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .Samsung Galaxy S21 FE എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് Samsung ൻറെ പുതിയ പതിപ്പിന്റെ അവതരണം.54999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണിൻറെ വില.
ഡിസ്പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.4 ഇഞ്ചിന്റെ ഫുള്‍ എച്ഡി പ്ലസ് ദയനാമിക് അമോലെ 2എക്സ് ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ കോർണിക് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഇതിനു നല്കിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ Samsung Galaxy S21 FE സ്മാര്‍ട്ട് ഫോണുകള്‍ 5nm എക്സിനോസ് 2100 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജുകള്‍ & 256 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ട്രിപ്പിള്‍ പിന് ക്യാമറകളാണ് നല്കുയിരിക്കുന്നത് .12 മെഗാപിക്സല്‍ + 12 മെഗാപിക്സല്‍ +8 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന് ക്യാമറകളും കൂടാതെ 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത് .
ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് (25W സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി കൂടാതെ 15W വയര്‍ലെസ്സ് ചാര്‍ജിങ് )നല്‍കിയിരിക്കുന്നത്.വില നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 54999 രൂപയാണ് വില വരുന്നത് .