തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരെ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തീര്‍ച്ചയായും ഒഴിവാക്കേണ്ട നടപടിയായിരുന്നെന്നും സംഭവിച്ചുപോയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കോവിഡ് കണക്കുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ ഇത് വലുതായി ബാധിച്ചിട്ടുള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷം സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.