കൊച്ചി;പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു.70 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷനും, കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നിര്‍വാഹക സമിതി അംഗവുമായിരുന്നു.
ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു. 1996 മുതൽ 2001 വരെ സാംസ്കാരിക മന്തി ടി.കെ.രാമകൃഷ്ണന്റെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ചെറുകാട് അവാർഡ്,ശക്തി അവാർഡ്,എ.പി.കളക്കാട് പുരസ്കാരം, മുലൂർ അവാർഡ്, ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എസ്എൻ കോളജ് പ്രൊഫസറായിരുന്ന ഡോ.ടി.പി.ലീലയാണ് ഭാര്യ. ഡോ.സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കൾ.