കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് പോകാനെത്തിയ എൻ ഐഎ കുറ്റവാളിയെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം പിടികൂടി. തൃശൂർ ചാവക്കാട് സ്വദേശി അബ്ദുൾ സമീഹി(34)നെയാണ് സുരക്ഷ പരിശോധനക്കിടയിൽ പിടികൂടിയത്.
ഇയാൾക്കെതിരേ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേസ് നിലവിലുണ്ട്. മുൻപ് ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളുടെ വീസ റദ്ദ് ചെയ്ത് നാടുകടത്തിയതാണ്.
നെടുമ്പാശേരി വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് മാലിയിൽ എത്തി ഗൾഫിലേയ്ക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ എൻഐഎയ്ക്കു കൈമാറും.