ന്യൂഡല്‍ഹി: ജെഎൻയു പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ഇനി ജെഎൻയുവിനെക്കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അക്കാദമിക്ക് കൗൺസിൽ അംഗീകരിച്ചു. ഈ വർഷം മുതൽ തീരുമാനം നടപ്പാക്കും.
കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (Central Universities Common Entrance Test – CUCET) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്‍റെയും മാനദണ്ഡം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്.
2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ഡല്‍ഹിസർവകലാശാലയും വ്യക്തമാക്കിയിരുന്നു.