ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകത്തിൽ ഒരു പ്രതി കൂടി പിടിയിൽ. കൊലയാളി സംഘത്തിന് സഹായം നൽകിയ ചേർത്തല സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 17 ആയി.
ഷാനിന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.