തിരുവനന്തപുരം : പൗള്‍ട്രി ഫാമില്‍ നിന്ന് 55 കിലോ കഞ്ചാവു പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വെമ്പായം തേക്കടയില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് യാദവം വീട്ടില്‍ യദുകൃഷ്ണനാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടിആര്‍ മുകേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ് അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുബിന്, ഷംനാദ്, രാജേഷ്, ഷംനാദ്, ബിനു, അഭിഷേക്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ റജീന, എക്സൈസ് ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവര്‍ ഉൾപ്പട്ട സംഘം അറസ്റ്റിന് നേതൃത്വം നൽകി