തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പൈലറ്റ് വാഹനമുള്‍പ്പടെ സുരക്ഷ കൂട്ടിക്കൊണ്ട് ഡി ജി പി ഉത്തരവിറക്കി. ധീരജിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഭീഷണി ഉള്ളതിനാലാണ് നടപടി.സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
അതേസമയം ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. കൊയിലാണ്ടിയിൽ കോൺഗ്രസ് ഓഫീസിലെ ജനൽ ചില്ലുകളും കൊടിമരവും നശിപ്പിച്ചു. കോഴിക്കോട് മുക്കാളിയിൽ കോൺഗ്രസ് ഓഫീസിന്റെ ബോർഡുകളും കൊടിമരവും തകർത്തു.